പീഡനക്കേസിലെ പ്രതി ഇരയുടെ അച്ഛനെ വെടിവച്ചുകൊന്നു; സംഭവം യുപിയിലെ ഹാഥ്‌റസില്‍

By Rajesh Kumar.02 03 2021

imran-azhar

 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊന്നു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.


കൊലപ്പെടുത്തി. ഗൗരവ് ശര്‍മ എന്നയാളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊന്നത്.

 

കേസില്‍ ഗൗരവ് ശര്‍മ 2018 ലാണ് അറസ്റ്റിലായത്. ഒരു മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി.

 

കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊന്നത്.

 

സംഭവത്തിനു ശേഷം പ്രതി രക്ഷപെട്ടു. കൊലപാതകവുമായി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഗൗരവ് ശര്‍മയുടെ കുടുംബാംഗത്തെയാണ് പോലീസ് പിടികൂടിയത്.

 

മാസങ്ങള്‍ക്ക് മുമ്പ് ഹാഥ്റസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്താകെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുശേഷവും ഹാഥ്റസില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

OTHER SECTIONS