ഒരു രാജ്യം, ഒരു ഭരണഘടന എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

By Neha C N .15 08 2019

imran-azhar

 

ന്യൂഡല്‍ഹി: രാജ്യം 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ടാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിനു ശേഷം മോദിയുടെ ആദ്യത്തെ സ്വാതന്ത്യ ദിന പ്രസംഗമായിരുന്നു ഇത്.

370-ാം അനുച്ഛേദം എടുത്തു കളഞ്ഞതോടെ സര്‍ദാര്‍ പട്ടേലിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഇതോടെ ഒരൊറ്റ രാജ്യം ഒരു ഭരണഘടന എന്ന നേട്ടം ഇന്ത്യ കൈവരിച്ചു. മുത്തലാഖ് നിരേധിച്ചതിലൂടെ രാജ്യം മുസ്ലീം സ്ത്രീകളോട് നീതി കാട്ടി. ഇതവരുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ ഒരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുന്നു. പ്രളയ രക്ഷാപ്രവര്‍ത്തനുത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും എന്നും മോദി പറഞ്ഞു.

 

OTHER SECTIONS