കോവിഡ് പ്രതിരോധത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്മന്ത്രി

By online desk .18 10 2020

imran-azhar

 


കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്മന്ത്രി ഡോ. ഹർഷവർധൻ. വീഴ്ചകൾക്ക് കേരളം വലിയ വില നൽകേണ്ടി വരുന്നുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സൺഡേ സംവാദ്’ പരിപാടിയ്ക്കിടെയാണ് വിമർശനം.

കോവിഡിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സൺഡേ സംവാദ്’. പരിപാടിയിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ വിമർശിച്ച് സംസാരിച്ചത്. സംസ്ഥാനത്തിന്റെ ചില വീഴ്ചകളാണ് കോവിഡ് വ്യാപനത്തിന് കാരണമായത്. തുടക്കത്തിൽ രോഗത്തെ പിടിച്ചു നിർത്താനായതിന് ശേഷമാണ് ഇപ്പോഴത്തെ വ്യാപനാവസ്ഥയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.അന്ന് മുതൽ കരുതലോടെയാണ് സംസ്ഥാനം നീങ്ങിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ആദ്യമായി രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത് ഒക്ടോബറിലാണ്.

OTHER SECTIONS