ആരോഗ്യ പ്രവർത്തകരെ തടഞ്ഞുവച്ചതായി ആക്ഷേപം; സംഭവം കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ

By സൂരജ് സുരേന്ദ്രന്‍.24 07 2021

imran-azhar

 

 

ആലപ്പുഴ: വാക്സിൻ വിതരണത്തിൽ ക്രമവിരുദ്ധമായ നടപടിയെന്നാരോപിച്ച് ആലപ്പുഴയിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരെ തടഞ്ഞുവച്ചതായി ആക്ഷേപം.

 

നിശ്ചയിച്ച ക്വാട്ട പ്രകാരമുള്ള വാക്‌സിൻ വിതരണം മാത്രമേ സാധ്യമാകുവെന്ന ആരോഗ്യ കേന്ദ്രം അധികൃതരുടെ നിലപാടിനെതിരെയായിരുന്നു കൈനകരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള അതിക്രമം.

 

രണ്ട് മണിക്കൂറോളമാണ് ആരോഗ്യപ്രവർത്തകർ തടഞ്ഞുവെച്ചത്.

 

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവിനെയും പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദിന്റെ നേതൃത്വത്തിലുള്ള സിപിഐഎം പ്രവർത്തകർ മർദിച്ചു.

 

പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

 

OTHER SECTIONS