രാജ്യത്ത് പല പ്രദേശങ്ങളിലും ഉഷ്ണതരംഗം

By praveenprasannan.24 05 2020

imran-azhar

ന്യൂഡല്‍ഹി: രാജ്യത്ത് പല പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരുന്നു. അടുത്ത ദിവസങ്ങളില്‍ ഗുജറാത്ത്, വിദര്‍ഭ, മദ്ധ്യപ്രദേശ് മേഖലകളില്‍ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.


അടുത്ത രണ്ട് ദിവസത്തേക്ക് പഞ്ചാബ്, ഡല്‍ഹി,ഹരിയാണ, ചണ്‍ഢിഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടത് ഹരിയാന,ഡല്‍ഹി. രാജസ്ഥാന്‍, മധ്യപ്രദേശ്. തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.



ഞായറാഴ്ച ഏറ്റവും കൂടതല്‍ ചൂട് അനുഭവപ്പെട്ടത് മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ( 46.2 ഡിഗ്രി ).രാജസ്ഥാനിലെ പിലാനിയിലാണ് ശനിയാഴ്ച കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.(46.7 ഡിഗ്രി).



ഞായാറാഴ്ച ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. രണ്ട് ദിവസം ഇതേ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

OTHER SECTIONS