രാവിലെ ജാഗ്രത നാല് ജില്ലകളില്‍, ഉച്ചയ്ക്ക് ശേഷം 10 ജില്ലകളില്‍! സംസ്ഥാനത്ത് മഴ ശക്തമാകും

കര്‍ണാടകത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ ശക്തമാകും. ബുധനാഴ്ച ഉച്ചവരെ മൂന്നു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

author-image
Web Desk
New Update
രാവിലെ ജാഗ്രത നാല് ജില്ലകളില്‍, ഉച്ചയ്ക്ക് ശേഷം 10 ജില്ലകളില്‍! സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം: കര്‍ണാടകത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ ശക്തമാകും. ബുധനാഴ്ച ഉച്ചവരെ മൂന്നു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷം 10 ജില്ലകളിലേക്ക് ജാഗ്രതാ നിര്‍ദേശം നീട്ടി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകും എന്നാണ് കാലാവസ്ഥാ പ്രവചനം.

അതിനിടെ, വൈകുന്നേരത്തോടെ സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലും മഴ ശക്തമായി. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട് തുടരുന്നത്.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

heavy rain flood rain alert Kerala rain