കാസർഗോഡ് വനത്തിൽ ഉരുൾപൊട്ടൽ; ജലനിരപ്പ് ഉയരുന്നു

By Sooraj Surendran.19 10 2019

imran-azhar

 

 

കൊന്നക്കാട്: കാസർഗോഡ് ജില്ലയിലെ വനത്തിൽ ഉരുൾപൊട്ടൽ. കൊന്നക്കാട് മലയോരത്തിനടുത്തുള്ള വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ആർക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കനത്ത മഴയിലും, മലവെള്ളപ്പാച്ചിലിലും തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ നീലേശ്വരം പഞ്ചായത്തിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. മുന്നറിയിപ്പ് കണക്കിലെടുത്ത് ജനങ്ങൾ ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയാറാകണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പും നൽകി.

 

OTHER SECTIONS