യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ പ്രവചനം

By anju.16 12 2018

imran-azhar

 

ദുബായ്: റാസല്‍ ഖൈമയിലും കിഴക്കന്‍ തീരങ്ങളിലും മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(NCM) അറിയിച്ചതാണ് ഇക്കാര്യം. അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നത് മഴ പെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയുടെ കിഴക്കും പടിഞ്ഞാറുമുള്ള തീരങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ഇത് വരുംദിവസങ്ങളില്‍ കനത്ത മഴ പെയ്യാന്‍ ഇടയാക്കുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. വരും ദിവസങ്ങളില്‍ യുഎഇയില്‍ മണിക്കൂറില്‍ 18 മുതല്‍ 42 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

OTHER SECTIONS