മഴക്കെടുതി: ദുരിതം ബാധിച്ചവരെ കാണാൻ മുഖ്യമന്ത്രിയും സംഘവും എത്തി

By BINDU PP.11 Aug, 2018

imran-azhar

 

 

 

വയനാട്: മഴക്കെടുതിയിൽ ദുരിതം ബാധിച്ചവരെ കാണാൻ മുഖ്യമന്ത്രിയും സംഘവും എത്തി. ദുരിതം വിതച്ച വയനാട്ടിലെ പ്രദേശങ്ങളിൽ സന്ദർ‌ശനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ ബത്തേരിയിലെത്തി. ബത്തേരിയിൽ നിന്ന് റോഡ് മാർഗം കൽപറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപിലെത്തുന്ന സംഘം ജില്ലയിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.നേരത്തെ ഇടുക്കിയിൽ മുഖ്യമന്ത്രിയെത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയേത്തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായിരുന്നില്ല.

രാവിലെ ഏഴേമുക്കാലോടെ തിരുവനന്തപുരം ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് മുഖ്യമന്ത്രിയുള്‍പ്പെട്ട ആറംഗസംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്ര ആരംഭിച്ചത്. ഇടുക്കിയില്‍ കട്ടപ്പന ഗവ. കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങാനായിരുന്നു തീരുമാനം. മോശം കാലാവസ്ഥയില്‍ ലാന്‍ഡിംഗ് അസാദ്ധ്യമാണെന്ന് അറിയിച്ചതോടെ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. കടുത്ത മഞ്ഞും നേരിയ മഴയുമാണ് തടസമായത്.

മുഖ്യമന്ത്രി പങ്കെടുക്കില്ലെങ്കിലും കട്ടപ്പനയില്‍ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. മന്ത്രി കെ. രാജു, റോഷി അഗസ്റ്റിന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

OTHER SECTIONS