മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് സിയാൽ

By Sooraj S.18 Jul, 2018

imran-azhar

 

 

കൊച്ചി: തോരാതെ പെയ്യുന്ന കനത്ത മഴയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറിയെന്നു പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സിയാൽ. മാധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് പ്രതികരണവുമായി സിയാൽ അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിത്രങ്ങൾ അല്ലെന്നും സിയാൽ കൂട്ടിച്ചേർത്തു. കൂടാതെ കനത്ത മഴയിലും കാര്യക്ഷമമായാണ് സർവീസുകൾ മുന്നോട്ട് പോകുന്നതെന്നും ഇതുവരെ സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.