കനത്തമഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്

By Online Desk.20 10 2019

imran-azhar

 


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴപെയ്യാന്‍ സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട്ദിവസം കൂടി മഴ തുടരുമെന്നാണു മുന്നറിയിപ്പ്. ശക്തമായ കാറ്റുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്.

 

കാസര്‍കോട് ജില്ലയുടെ ചില മേഖലകളില്‍ കാറ്റിലും ഇടിമിന്നലിലും വൈദ്യുതിബന്ധം തകരാറിലായി. തിരുവനന്തപുരം അമ്പൂരി തൊടുമലയില്‍ കഴിഞ്ഞദിവസം ഉരുള്‍പൊട്ടി. സംസ്ഥാനത്ത് മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശത്ത് കനത്തമഴ പെയ്തു.


തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തൃശൂരില്‍ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ ചാലക്കുടി അതിരപ്പിള്ളി പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

 

OTHER SECTIONS