'ന്യോൾ' ചുഴലിക്കാറ്റ്; 24 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

By Sooraj Surendran.19 09 2020

imran-azhar

 

 

തിരുവനന്തപുരം: തെക്കൻ ചൈന കടലിൽ രൂപപ്പെട്ട 'ന്യോൾ' ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. സെപ്റ്റംബർ 24 വരെ കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് സൂചന. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ വൈകിട്ട് 7 മുതൽ രാവിലെ 7 വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകി. റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്‍റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാൻ നിർദേശം നൽകി.

 

OTHER SECTIONS