By Priya.22 05 2022
അസമിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്നു. അസമില്‍ പ്രളയത്തില്‍ 18 പേര് മരിച്ചു.ഉത്തരാഖണ്ഡില്‍ അടുത്ത നാല് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്.അസമില്‍ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ 32 ജില്ലകളിലെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. എന്നാല്‍ മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവ്ഗാവ് ജില്ലയില്‍ മാത്രമായി മൂന്നര ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്.
ഉത്തരാഖണ്ഡില്‍ മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. പലസ്ഥലത്തേയും ഗതാഗതം തടസ്സപ്പെട്ടു. ഡെറാഡൂണിലേയും നൈനിറ്റാളിലേയും ഉയര്‍ന്ന മേഖലകളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന്് നിര്‍ദേശം നല്‍കിയിട്ടുണ്ട്.