ഗു​ജ​റാ​ത്തി​ൽ ക​ന​ത്ത മ​ഴ: 19 പേ​ർ മ​രി​ച്ചു

By Anju N P.13 Jul, 2018

imran-azhar

ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴയിൽ ‌ഇതുവരെ 19 പേർ മരിച്ചു. മഴക്കെടുതി ബാധിച്ചതിനെ തുടർന്ന് 950ലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. പ്രളയം ബാധിച്ച സൗത്ത് ഗുജറാത്തിലും വഡോദരയിലും ദേശീയ ദുരന്തനിവാരണ സേനയുടെ(എൻഡിആർഎഫ്) നാലു സംഘങ്ങൾ രംഗത്തുണ്ട്. ഗാന്ധിനഗറിൽ മൂന്നും അംറെലി, ജംനഗർ, മഹിസാഗർ, പലൻപുർ എന്നിവിടങ്ങളിൽ ഓരോ സംഘത്തെ വീതവും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.നാവ്സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഇവിടെ 641 ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്താക്കി.