കർണാടകയിൽ കനത്ത മഴ; താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിൽ; ഏഴു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്

By sisira.24 07 2021

imran-azhar

 

 

 

 

ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

 

ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഹസന്‍, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

 

കര്‍ണാടകയുടെ വടക്കന്‍ മേഖലകളിൽ ശക്തമായ മഴയെത്തുടർന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

 

പ്രധാന നദികളായ കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികൾ കരകവിഞ്ഞ് ഒഴുകുന്നു.

 

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസര്‍ക്കാർ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എട്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

OTHER SECTIONS