സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

By Sooraj Surendran.20 10 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ശക്തിപ്രാപിക്കുന്നു. ഞായറാഴ്ച തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.


ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോരപ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും ജാഗ്രത നിർദേശങ്ങൾ പാലിക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു.

 

OTHER SECTIONS