കനത്ത മഴ : സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഖ്, ഖുലൈസ്, മക്ക, ഖുന്‍ഫുദ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി.

author-image
Web Desk
New Update
കനത്ത മഴ : സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഖ്, ഖുലൈസ്, മക്ക, ഖുന്‍ഫുദ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്ലാസുകള്‍ 'മദ്‌റസത്തി' ആപ്പ് വഴി ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജിദ്ദ യൂണിവേഴ്സിറ്റിയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയും ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റന്‍സ് രീതിയില്‍ ക്ലാസ് നടക്കുമെന്ന് സര്‍വകലാശാലകള്‍ അറിയിച്ചു. ജുമൂം, ബഹ്റ, അല്‍കാമില്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുന്‍ഫുദയിലെ സ്‌കൂളുകള്‍ക്ക് ഖുന്‍ഫുദ വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

heavy rain saudi arabia international news