ശ്രീലങ്കയിൽ നാശംവിതച്ച് പെരുമഴ; രണ്ട് മരണം, 1500 വീടുകള്‍ നശിച്ചു

By Sooraj Surendran .23 12 2019

imran-azhar

 

 

കൊളംബോ: ശ്രീലങ്കയിലുണ്ടായ കനത്ത മഴയിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. വിവിധ ജില്ലകളിലായി 1500ഓളം വീടുകൾ നശിച്ചു. നാവിക- വ്യോമ സേനകള്‍ രക്ഷാപ്രവർത്തങ്ങൾ ആരംഭിച്ചു. കനത്ത മഴയിൽ ഒറ്റപ്പെട്ടവർക്കായി അടിയന്തര സഹായങ്ങൾ നാവിക- വ്യോമ സേനകള്‍ എത്തിച്ചുനൽകി തുടങ്ങി. വിവിധയിടങ്ങളിൽ നിന്നായി 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ശ്രീലങ്കയിലെ തെക്ക്, കിഴക്ക്, മധ്യ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായ പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളില്‍ രാഷ്ട്രപതി ഗോതബയ രാജപക്‌സെ തിങ്കളാഴ്ച സന്ദര്‍ശിച്ചു.

 

OTHER SECTIONS