സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 19ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

By Sooraj Surendran .16 07 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സർക്കാർ സംവിധാനങ്ങളും, ജനങ്ങളും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജനങളുടെ സുരക്ഷയെ മുൻനിർത്തി ജൂലൈ 18ന് ഇടുക്കിയിലും, മലപ്പുറത്തും, 19ന് കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശമുണ്ട്.

OTHER SECTIONS