കേരളത്തില്‍ മഴ തുടരും; കാലാവസ്ഥാ മുന്നറിയിപ്പ്; 36 മണിക്കൂറില്‍ ശക്തമാകും

By Web Desk.09 09 2022

imran-azhar

 

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു അകലെയായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. ഇതാണ് മഴ ശക്തമാകാന്‍ കാരണം.

 

തെക്കന്‍ കേരള തീരത്ത് വെള്ളിയാഴ്ച മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കര്‍ണാടക തീരങ്ങളിലും ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

 

OTHER SECTIONS