കനത്ത മഴ; നാല് ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

By Sooraj S.11 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്റ്റർ അവധി പ്രഖ്യാപിച്ചു. വയനാട്,കോഴിക്കോട്, മലപ്പുറം, ഇടുക്കി, എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ ദിവസങ്ങളായി തുടർന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് തുടർച്ചയായ മൂന്നാം ദിവസവും അവധി നൽകിയിരിക്കുന്നത്. എന്നാൽ പ്രൊഫഷണൽ കോളേജുകളും മോഡൽ റസിഡൻഷ്യൽ സ്കൂളും അവധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കനത്ത മഴയിൽ വ്യാപക കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. ശക്തമായ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഇടുക്കിയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

OTHER SECTIONS