നാശം വിതച്ച് മഹാരാഷ്ട്രയിൽ കനത്ത മഴ; മരണം 100 കടന്നു; 32 ഓളം വീടുകൾ തകർന്നു

By സൂരജ് സുരേന്ദ്രൻ .24 07 2021

imran-azhar

 

 

മഹാരാഷ്ട്ര: രണ്ട് ദിവസങ്ങളായി മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴയിൽ മരണം 100 കടന്നു. നിരവധി പേരെ കാണാതായി.

 

റായ്‌ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 36 പേരാണ് മരിച്ചത്. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

കോലാപ്പൂർ, റായ്ഗഡ്, പൽഘർ, രത്‌നഗിരി, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

 

സൈന്യവും എൻ.ഡി.ആർ.എഫും ചേർന്നുള്ള രക്ഷാപ്രവർത്തനം സംസഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്.

 

അതേസമയം കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് ഐ.എം.ഡി.അറിയിച്ചിട്ടുണ്ട്.

 

OTHER SECTIONS