കേരളത്തിൽ മൂന്നാം പ്രളയമോ? രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി

By സൂരജ് സുരേന്ദ്രന്‍.16 10 2021

imran-azhar

 

 

തിരുവനന്തപുരം: കേരളം മൂന്നാം പ്രളയ ഭീതിയിൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

 

അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്.

 

രക്ഷാപ്രവർത്തനത്തിനായി സർക്കാർ സൈന്യത്തിന്റെ സഹായം തേടി. വ്യോമസേനയുടെ സഹായമാണ് സർക്കാർ അഭ്യര്ഥിച്ചിരിക്കുന്നത്.

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ എന്നി ജില്ലകളിൽ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറിൽ 40 കി.മീ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

കൂടാതെ മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളിൽ ഇടിയോട് കൂടിയായ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

OTHER SECTIONS