ശബരിമലയില്‍ പോലീസ് വിന്യാസം പൂര്‍ത്തിയായി ; സുരക്ഷയൊരുക്കാന്‍ പതിനയ്യായിരം പോലീസുകാര്‍

By Anju N P.15 11 2018

imran-azhar

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറു മേഖലകളായി തിരിച്ച് നാലു ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‌പ്പെടുത്തിയതായി ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.

 


ദക്ഷിണമേഖലാ എഡിജിപി എസ് അനില്‍കാന്തിനും ചീഫ് കോഡിനേറ്റര്‍ എസ് ആനന്ദകൃഷ്ണനുമാണ് പ്രധാന ചുമതലകള്‍. ചീഫ് കോഡിനേറ്ററായി ഐജി മനോജ് എബ്രഹാമിന് പുറമെ എല്ലാ മേഖലയിലും ക്രമസമാധാന നില നിരീക്ഷിക്കുന്നതിനായി പ്രത്യേകം പോലീസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നിലയ്ക്കലില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉന്നതതല യോഗം ചേര്‍ന്നു.

 

നാല് ഘട്ടങ്ങളുളള ഈ സീസണില് എസ്പി, എഎസ്പി തലത്തില് ആകെ 55 ഉദ്യോഗസ്ഥര് സുരക്ഷാചുമതലകള്ക്കായി ഉണ്ടാകും. ഡിവൈഎസ്പി തലത്തില് 113 പേരും ഇന്‌സ്‌പെക്ടര് തലത്തില് 359 പേരും എസ്‌ഐ തലത്തില് 1,450 പേരുമാണ് ഇക്കാലയളവില് ഡ്യൂട്ടിയില് ഉണ്ടാകുന്നത്. 12,562 സീനിയര് സിവില് പോലീസ് ഓഫീസര്, സിവില് പോലീസ് ഓഫീസര് എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര് സിവില് പോലീസ് ഓഫീസര്/ സിവില് പോലീസ് ഓഫീസര്മാരെയും നിയോഗിച്ചിട്ടുണ്ട്.


ഒരു വനിതാ ഇന്‍സ്‌പെക്ടറും രണ്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

OTHER SECTIONS