കേരളതീരത്ത് 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത

By Anju N P.17 Jul, 2018

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതുണ്ടെന്നും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരളതീരത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, മധ്യ, വടക്കന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുണ്ട്. ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

 

OTHER SECTIONS