കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനസർക്കാരിനെ വിമർശിച്ചിട്ടില്ല ; ആരോഗ്യമന്ത്രി

By online desk .18 10 2020

imran-azhar

 

തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനസർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിമർശിച്ചെന്ന വാർത്ത കേന്ദ്രമന്ത്രി നിഷേധിച്ചു. ഓണാഘോഷത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് ഹർഷവർധൻ ചെയ്തത്. സംസ്ഥാനത്തിനും ഇതേ നിലപാടാണ്. നവരാത്രി സീസണില്‍ മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.

 

കോവിഡ് ഏറ്റവും കുറവ് മരണനിരക്കുള്ളത് കേരളത്തിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്തിനുള്ള കുറ്റപത്രമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എല്ലാ കഴിവും ഉപയോഗിച്ചാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം. ഓണാഘോഷത്തിലെ വീഴ്ചയാണ് കേന്ദ്രമന്ത്രി ചൂണ്ടികാട്ടിയത്. ഇത് മുഖ്യമന്ത്രിയടക്കം പറഞ്ഞതാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

 

ലോകത്ത് തന്നെ ഏറ്റവും മികച്ച രോഗമുക്തി നിരക്കാണ് കേരളത്തിന്‍റേത്. രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. മരണനിരക്ക് കുറയ്ക്കുകയാണ് ആത്യന്തിക ലക്ഷം മന്ത്രി വ്യക്തമാക്കി കൂടാതെ രോഗലക്ഷണമുള്ളവരെയും സമ്പർക്കത്തിൽ വരുന്ന മുഴുവൻ പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതായും മന്ത്രി വ്യക്തമാക്കി.

 

OTHER SECTIONS