മുംബൈ ഹോലിക്കോപ്റ്റര്‍ അപകടം: കാണാതായവരില്‍ രണ്ട് മലയാളികളും

By Amritha AU.13 Jan, 2018

imran-azhar 

മുംബൈ: മുംബൈയില്‍ നിന്നും കാണാതായ ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും. മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരദേശ സംരക്ഷണ നടത്തിയ തെരച്ചിലില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

                          ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി.കെ. ബാബു, ജോസ് ആന്റണി എന്നിവരാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍. പി. ശ്രീനിവാസന്‍ എന്നയാളും മലയാളിയാണെന്ന് അറിയുന്നു. ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിനു സമീപമായിരുന്നു അപകടം.കടലില്‍ നിന്നും കാണാതായ ഹെലികോപ്ടറിന്റെ അവശ്ഷ്ടങ്ങളും തെരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്.


                        രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു. പവന്‍ ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഏഴുവര്‍ഷം പഴക്കമുള്ള വിടിപിഡബ്ല്യുഎ ഡൗഫിന്‍ എഎസ് 365 എന്‍3 ഹെലിക്കോപ്റ്ററാണ് തകര്‍ന്നത്.

 

OTHER SECTIONS