അഫ്ഗാനില്‍ ഹെലികോപ്റ്റര്‍ അപകടം; രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

By online desk.20 11 2019

imran-azharകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സേന സ്ഥിരീകരിച്ചു. ചാര്‍ഖ് ജില്ലയിലെ ലോഗര്‍ പ്രവിശ്യയില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് താലിബാന്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ വെടിവയ്പ്പുണ്ടായതിനെ കുറിച്ചു സൂചനകളില്ലായിരുന്നു.


തീവ്രവാദി സംഘടന മുജാഹിദ്ദീന്റെ താവളം റെയ്ഡ് ചെയ്യാനുള്ള അമേരിക്കന്‍ സേനയുടെ ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ വെടിവച്ച് വീഴ്ത്തിയത്.വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്നുവെന്ന് അവരുടെ പ്രധാന വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടരുമെന്നാണ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെ ഈ മാസം യുഎസ് മാധ്യമങ്ങളോട് പറഞ്ഞത്.


ഇപ്പോള്‍ ഏകദേശം 13,000 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്നത്. ഈ വര്‍ഷം ഇതുവരെ നടന്ന പോരാട്ടത്തില്‍ 2500 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.

 

OTHER SECTIONS