കേരളം വാടകയ്‌ക്കെടുക്കുന്ന ഹെലിക്കോപ്റ്ററിന് ഛത്തീസ്ഗഡിൽ പകുതി വില

By Chithra.03 12 2019

imran-azhar

 

തിരുവനന്തപുരം : കേരള സർക്കാർ വൻ തുക നൽകി വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്ററുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങൾ ചെറുക്കാൻ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് സാധിക്കുമെന്ന് കാണിച്ചാണ് ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുത്തത്.

 

എന്നാൽ അതീവ നക്സൽ ബാധിത പ്രദേശമായ ഛത്തീസ്ഗഡിൽ കേരളം കൊടുക്കുന്നതിന്റെ പകുതി വിലയ്ക്കാണ് ഹെലിക്കോപ്റ്റർ വാടകയ്ക്ക് സർവീസ് നടത്തുന്നത്. ഒരു കോടി 44 ലക്ഷം രൂപയ്ക്കാണ് പവൻഹംസിൽ നിന്ന് വാടകയായി സർവീസിൽ എടുക്കാൻ പോകുന്നത്. ഒരു മാസം വെറും 20 മണിക്കൂർ മാത്രമാണ് പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ളത്. അധികമായി നടത്തുന്ന സർവീസിന് 67, 926 രൂപയാണ് സർക്കാർ നൽകേണ്ടത്.

 

ഇതേ ഹെലിക്കോപ്റ്റർ ഛത്തീസ്ഗഡിൽ മറ്റൊരു നിരക്കിലാണ് സർവീസ് നടത്തുന്നത്. 25 മണിക്കൂർ സർവീസിന് 85 ലക്ഷം രൂപ മാത്രം നൽകിയാണ് ഛത്തീസ്ഗഡ് സർക്കാർ ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നത്. ഛത്തീസ്ഗഡ് സർക്കാരിന് ഹെലിക്കോപ്റ്റർ വാടകയ്ക്ക് നൽകിയത് വിങ് ഏവിയേഷൻ എന്ന കമ്പനിയാണ്. സർക്കാർ ഔദ്യോഗിക വിശദീകരണം ഇതുവരെയും ഈ വിഷയത്തിൽ നൽകിയിട്ടില്ല.

OTHER SECTIONS