ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും വന്‍ മയക്കുമരുന്ന് വേട്ട; 37 കിലോഗ്രാമോളം ഹെറോയിനും കൊക്കെയ്നും പിടിച്ചെടുത്തു

By സൂരജ് സുരേന്ദ്രന്‍.22 09 2021

imran-azhar

 

 

ന്യൂ ഡൽഹി: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും വന്‍ മയക്കുമരുന്ന് വേട്ട. കേസിൽ അഫ്ഗാനിസ്ഥാൻ, ഉസ്ബകിസ്താൻ പൗരന്മാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.

 

ഹെറോയിനും കൊക്കെയ്നും ഉള്‍പ്പടെ 37 കിലോഗ്രാമോളം മയക്കുമരുന്നാണ് അന്വേഷണസംഘം പിടിച്ചെടുത്തത്.

 

ഗുജറാത്തിലെ മുന്ദ്രയിലെ അദാനി തുറമുഖത്ത് ഡി.ആര്‍.ഐ കഴിഞ്ഞ ദിവസം വിപണിയില്‍ 21,000 കോടിയോളം രൂപ വില മതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തിരുന്നു.

 

ഇതിന് പിന്നാലെ ന്യൂഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹ്മദാബാദ്, മാണ്ഡ്വി, ഗാന്ധിദാം, വിജയവാഡ എന്നിവിടങ്ങളിൽ കർശനമായ പരിശോധന നടത്തിയിരുന്നു.

 

തുടർന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

 

ഡൽഹിയിലെ ഒരു ഗോഡൗണിൽ നിന്ന് 16.1 കിലോ ഹെറോയിനും നോയിഡയിൽ നിന്ന് 21.2 കിലോഗ്രാം ഹെറോയിനും പിടികൂടുകയായിരുന്നു. 

 

OTHER SECTIONS