സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌ക്കരണം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By Web Desk.20 10 2020

imran-azhar

 

 

കൊച്ചി: കേരളത്തിൽ മാത്രമാണ് നാലര വർഷം കൂടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌ക്കരണം നടത്തുന്നത്, സർക്കാരിന്റെ നീക്കം സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണെന്നും ഹൈക്കോടതി വിമർശിച്ചു.

 

ശമ്പള പരിഷ്‌കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങളിലൂടെ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുകയാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ ആറും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്‌കരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

വേണ്ടിവന്നാൽ ശമ്പള പരിഷ്കരണത്തിൽ ഇടപെടുമെന്ന് ഹൈക്കോടതി സർക്കാരിന് താക്കീത് നൽകുകയും ചെയ്തു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആണ് ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം ഉന്നയിച്ചത്.

 

നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

 

 

OTHER SECTIONS