ദേശീയപാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കണം; കലക്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

By priya.09 08 2022

imran-azhar

 

കൊച്ചി: മണ്ണുത്തി അങ്കമാലി ദേശീയപാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കണമെന്ന് കലക്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.തൃശൂര്‍, എറണാകുളം കലക്ടര്‍മാര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കുഴിയടയ്ക്കല്‍ ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

 


കുഴിയടയ്ക്കല്‍ ശരിയായ രീതിയില്‍ അല്ലെന്ന മാധ്യമവാര്‍ത്തകള്‍ അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്ന് അവധിയായതുകൊണ്ട് സിറ്റിങ് ഇല്ലാത്തതിരുന്നതോടെയാണ് അമിക്കസ് ക്യൂറി വഴി നിര്‍ദേശം നല്‍കിയത്.

 

 

OTHER SECTIONS