വെടിയുണ്ടകൾ കാണാതായ സംഭവം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

By Sooraj Surendran.19 02 2020

imran-azhar

 

 

കൊച്ചി: വെടിയുണ്ടകളും, തോക്കുകളും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പോലീസിന്‍റെ പക്കലുണ്ടായിരുന്ന 12,061 വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ ജോർജ്‌ വട്ടുകുളം ഹർജി സമർപ്പിച്ചത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്നും കോടതി പറഞ്ഞു. സിബിഐ അല്ലെങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി മറ്റൊരു ഹർജി കൂടി സമർപ്പിച്ചു. പത്രവാര്‍ത്തകള്‍ക്ക് പുറമേ മറ്റ് രേഖകളോ തെളിവുകളോ ഒന്നും ഹര്‍ജിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതും ഹർജി തള്ളാൻ പ്രധാന കാരണമായി.

 

OTHER SECTIONS