ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

By Sooraj Surendran.23 10 2020

imran-azhar

 

 

കൊച്ചി: യുട്യൂബിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വിധി പറയും. മഷിയും ചൊറിയണവുമായി പ്രതികൾ എത്തിയത് വിജയ് പി.നായരെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികൾക്ക് മുൻകൂർജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

 

അതേസമയം മോഷണക്കുറ്റം, അതിക്രമിച്ചു കടക്കൽ എന്നീ രണ്ടുവകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിജയ് പി നായരിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപ്പും മൊബൈൽ ഫോണും സംഭവം നടന്ന അന്നുതന്നെ എട്ടുമണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ രണ്ടുവകുപ്പുകളും പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

 

OTHER SECTIONS