മമതയ്‌ക്ക് ആശ്വസിക്കാം; ഭവാനിപൂർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള‌ളി

By Vidyalekshmi.28 09 2021

imran-azharകൊൽക്കത്ത: മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി കോടതി തള‌ളിബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നാണ് മമതയ്‌ക്ക് മുഖ്യമന്ത്രിയായി തുടരാൻ ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 

 


എന്നാൽ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ 294 ൽ 213 സീറ്റുകളിൽ വിജയിച്ചാണ് തൃണമൂൽ ബംഗാളിൽ അധികാരം നിലനിർത്തിയത്. മൂന്ന് സീറ്റുകൾ മാത്രം 2016ൽ വിജയിച്ച ബിജെപി ശക്തമായ മത്സരം കാഴ്‌ചവച്ച് 77 സീ‌റ്റുകളിൽ വിജയിച്ചു.

 

 


2011ലും 2016ലും മമതാ ബാനർജി മത്സരിച്ച് വിജയിച്ചത് ഭവാനിപൂരിൽ നിന്നാണ്. വ്യാഴാഴ്‌ചയാണ് ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ്. ഒക്‌ടോബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് ഫലം.

 

 

OTHER SECTIONS