തിരുവനന്തപുരം തീരത്ത് ശക്തമായ കടലാക്രമണം; വീടുകള്‍ കടലെടുത്തു

By Anju.22 Apr, 2018

imran-azhar

 

തിരുവനന്തപുരം: വലിയതുറ, ശംഖുമുഖം, തീരങ്ങളില്‍ ശക്തമായ കടലാക്രമണം. കടല്‍ തീരത്തേക്ക് അടിച്ചു കയറുകയാണ്. പത്തിലധികം വീടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

 

കൂടുതല്‍ വീടുകള്‍ കടലെടുത്തേക്കുമെന്നാണ് സൂചന. കന്യാകുമാരിയും കുളച്ചലുമടക്കമുള്ള തമിഴ്‌നാടിന്റെ ദക്ഷിണതീര മേഖലയില്‍ 2 മുതല്‍ 3 വരെ മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളുണ്ടാവുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായുള്ള കടല്‍ ക്ഷോഭമാണ് തിരുവനന്തപുരത്തുണ്ടായതെന്നാണ് നിഗമനം.

 

OTHER SECTIONS