വനിതാ മതിലിൽ പങ്കെടുക്കാൻ സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല: ഹൈക്കോടതി

By Sooraj Surendran .14 12 2018

imran-azhar

 

 

കൊച്ചി: പുതുവത്സര ദിനത്തിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലിനെതിരെയായി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. വനിതാ മതിലിൽ പങ്കുചേരാൻ സർക്കാർ ആരെയും നിർബന്ധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം വകുപ്പുകളോട് സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നും മറിച്ച് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും കോടതി പറഞ്ഞു. അവരവരുടെ ഉചിതം അനുസരിച്ച് വനിതാ മതിലിൽ പങ്കെടുക്കുകയോ, പങ്കെടുക്കാതിരിക്കുകയോ ചെയ്യാമെന്നും കോടതി നിർദേശിച്ചു. അതേസമയം ജീവനക്കാർ വനിതാ മതിലിൽ പങ്കെടുക്കാതിരുന്നാൽ നടപടിയുണ്ടാകുമോയെന്ന കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

OTHER SECTIONS