സ്‌കൂളുകളില്‍ വെക്കേഷന്‍ ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

By Abhirami Sajikumar.16 Apr, 2018

imran-azhar

 

കൊച്ചി: സിബിഎസ്‌ഇ സ്‌കൂളുകളില്‍ വെക്കേഷന്‍ ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി . 9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത്‍. 20 ദിവസത്തില്‍ കൂടുതല്‍ ക്ലാസ് നടത്തരുതെന്നും കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളുടെ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ ഏതാനും സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ നരേന്ദ്രന്റെ ഉത്തരവ്.

അവധിക്കാല ക്ലാസ് നടത്താന്‍ സ്‌കൂള്‍ അധികൃതരും രക്ഷാകര്‍തൃ സംഘടനയും നല്‍കുന്ന സാക്ഷ്യപത്രം സഹിതം ഹര്‍ജിക്കാര്‍ തിരുവനന്തപുരം സിബിഎസ്‌ഇ റീജനല്‍ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അനുമതിയോടെ മാത്രമേ ക്ലാസ് നടത്താവൂ എന്നു കോടതി നിര്‍ദേശിച്ചു.