കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

By online desk .07 07 2020

imran-azhar

 

 

കൊച്ചി; കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ നടത്താന്‍ തക്ക തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കേസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം  അംഗീകരിക്കാനാവില്ലെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു. മുന്‍പ് ഇതേ ആവശ്യമുന്നയിച്ച് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

OTHER SECTIONS