കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും

By anju.26 03 2019

imran-azhar


കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം.

 

ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയെത്തിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ യോജനയുടെയും മാറ്റ് കുറക്കുന്നു രാഹുലിന്റെ ന്യായ്.

 

അതായത് പ്രതിമാസം 12000 നല്‍കുമെന്നാണ് വാഗ്ദാനം. നോട്ടുനിരോധനത്തിന്റെ കെടുതികള്‍ കണ്ട കര്‍ഷക ഗ്രാമങ്ങളിലും ദരിദ്ര മേഖലകളിലും വലിയ ഓളമുണ്ടാക്കാന്‍ പോന്നതാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതി. ഒന്നാം യു.പി.എ കാലത്തെ തൊഴിലുറപ്പ് പദ്ധതി പോലെ. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനകം സാമ്പത്തിക രംഗത്ത് തുടങ്ങിയിട്ടുണ്ട്. നിലവിലെ ക്ഷേമ പദ്ധതികളും സബ്‌സിഡികളും പിന്‍വലിച്ചാല്‍ മാത്രമേ മിനിമം വേതനം പദ്ധതി നടപ്പിലാക്കാനാവശ്യമായ പണം കണ്ടെത്താനാകൂവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

 

OTHER SECTIONS