റെക്കോര്‍ഡും ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

By Neha C N.24 08 2019

imran-azhar


കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന്‍ 320 രൂപയാണ് വര്‍ധനവ്. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. 3540 രൂപയാണ് ഗ്രാമിന്റെ വില.

 


രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1526 ഡോളര്‍ ആണ് വില. 25 ഡോളറിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്, രൂപയുടെ മൂല്യം കുറഞ്ഞതും വിലകയറ്റത്തിന് കാരണമായതായി നിരീക്ഷണം, കേരളത്തിലെ ഉത്സവ സീസണിലെ വിലക്കയറ്റം തിരിച്ചടിയാവുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

 

ഓഗസ്റ്റ് 15ന് പവന് 28,000 രൂപയായെങ്കിലും പിന്നീട് ഇത് 27,840ലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വര്‍ധനവുണ്ടാവുകയായിരുന്നു.

OTHER SECTIONS