അനന്തപുരിക്ക് സ്‌നേഹത്തിന്റെ പൊതിച്ചോറെത്തിച്ച ഹിമാചന്ദ്രന്‍ അന്തരിച്ചു

By Anju.03 Apr, 2018

imran-azhar

 


അനന്തപുരിക്ക് സ്‌നേഹത്തിന്റെ അന്നമെത്തിച്ച ഹിമാചന്ദ്രന്‍ (30) അന്തരിച്ചു. ഹിമാസ് കിച്ചണ്‍ എന്ന പേരില്‍ ബിസിനസ് സംരംഭം നടത്തിവരികയായിരുന്നു ഹിമ. ശാസ്തമംഗലത്ത് ഫെഡറല്‍ ബാങ്കിന് സമീപത്താണ് ഹിമയുടെ ഹോമ്‌ലി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. ശാസ്തമംഗലം ആര്‍ടെക് ഫ്‌ളാറ്റ് നമ്പര്‍ ജി 3യില്‍ പ്രകാശ് ഗോപാലന്റെ (സണ്‍ റൂഫ് കണ്‍സ്ട്രക് ഷന്‍ പ്രൈവറ്റ് ലിമിറ്റര്‍) ഭാര്യയാണ് മരിച്ച ഹിമാചന്ദ്രന്‍. മരണകാരണം വ്യക്തമല്ല.സഹോദരന്‍: ഹേമന്ദ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പൗഡിക്കോണം വീട്ടുവളപ്പില്‍ നടക്കും.