ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ: ആറ് പേർ മരിച്ചു

By BINDU PP.13 Aug, 2017

imran-azhar

 

 

 

ഷിംല: ഹിമാചൽപ്രദേശിലെ മാണ്ഡിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിൽ ആറ് പേർ മരിച്ചു. നിരവധി പേരെ കാണാതായി. മാണ്ഡി-പത്താൻകോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ ഒരു ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.അഞ്ച് പേരെയാണ് ഇതുവരെ രക്ഷിക്കുവാൻ സാധിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മരണസംഖ്യ ഉയരാൻ സാധ്യതയണ്ടെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണെന്നു അധികൃതർ കൂട്ടിച്ചേർത്തു.

loading...