ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കശ്മീരില്‍ പിടിയിലായി

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar

 

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ജമ്മുകശ്മീരില്‍ പിടിയിലായി. അന്വേഷണ ഏജന്‍സികള്‍ തിരയുന്ന റെയാസ് അഹമ്മദിനെയാണ് കിഷ്ത്വാര്‍ പോലീസ് പിടികൂടിയത്.

 

കശ്മീരിലെ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയാണ് റെയാസ് അഹമ്മദ്. ആയുധമേന്തി നില്‍ക്കുന്ന റെയാസിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ജൂലൈ 1ന് അറസ്റ്റിലായ രണ്ട് ഭീകരരില്‍ നിന്ന് റെയാസ് ആണ് അവരുടെ തലവന്‍ എന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതും റെയാസിനായി വല വിരിച്ചതും.

 

യുവാക്കളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്ന മുഹമ്മദ് അമിന്‍ എന്ന ജഹാംഗീറിന്റെ അടുത്ത അനുയായി ആണ് പിടിയിലായ റെയാസ്. കിഷ്വാര്‍ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള ഭീകരനാണ് ജഹാംഗീര്‍ എന്നും പോലീസ് അറിയിച്ചു. റെയാസിന്റെ അറസ്റ്റോടെ ഇയാളിലേക്ക് എത്താന്‍ എളുപ്പമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

 

OTHER SECTIONS