തൃശൂർ ജില്ലയിലെ വിധ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

By Sooraj Surendran.21 10 2019

imran-azhar

 

 

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

ഉപതിരഞ്ഞെടുപ്പ് ദിവസമായ തിങ്കളാഴ്ച കനത്ത മഴയാണ് കേരളത്തിൽ അനുഭവപ്പെട്ടത്. മിക്ക ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. അടുത്ത 48 മണിക്കൂർ സമയത്തേക്ക് വിനോദ സഞ്ചാര മേഖലകളിൽ പോകുന്നതും നദികളിൽ ഇറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്. ഒക്ടോബർ 21 മുതൽ 23 വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദേശം നൽകി. നീരൊഴുക്ക് ശക്തമായതിനാൽ പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ അഞ്ചു സെന്റീ മീറ്റർ വീതം ഉയർത്തും. 11 മണിയോടെയാകും ഷട്ടറുകൾ ഉയർത്തുക.

 

OTHER SECTIONS