തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

By Sooraj Surendran.21 10 2019

imran-azhar

 

 

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ കാലവർഷം അതിശക്തമായി തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. തൃശൂർ, എറണാകുളം ജില്ലകളിലും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

 

OTHER SECTIONS