ഏകീകൃത കുര്‍ബാന; ഇരിങ്ങാലക്കുട രൂപതയ്‌ക്കെതിരെ പ്രതിഷേധം

By vidya.29 11 2021

imran-azhar

 

എറണാകുളം: ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ ഇരിങ്ങാലക്കുട രൂപതയ്‌ക്കെതിരെ പ്രതിഷേധം തുടരുന്നു.ശനിയാഴ്ചയാണ് ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അനുമതി നല്‍കിയത്.

 

കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വിശ്വാസികളാണ് ബിഷപ്പ് ഹൗസിനുമുന്നില്‍ പ്രതിഷേധിക്കുന്നത്. ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇടവക വികാരികളും പ്രതിനിധികളും അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം.

 

സിറോ മലബാര്‍ സഭാ സിനഡിന്റെ കുര്‍ബാന ഏകീകരണ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ഇരിങ്ങാലക്കുട അതിരൂപതയും അങ്കമാലി അതിരൂപതയും പരസ്യമായി രംഗത്തെത്തിയിരുന്നു.

 

OTHER SECTIONS