പ്രളയ ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്

By Sooraj Surendran.20 08 2019

imran-azhar

 

 

ന്യൂ ഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസംഘം കേരളത്തിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, ആഭ്യന്തരമന്ത്രാലയത്തിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഒഡീഷ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു ദുരിതാശ്വാസ നിധിയിലേക്ക് 4432.10 കോടി രൂപ അനുവദിച്ചു. കേരളത്തിൽ പ്രളയം എത്രമാത്രം ബാധിച്ചുവെന്ന് വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

OTHER SECTIONS