വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By Sooraj Surendran .22 05 2019

imran-azhar

 

 

ന്യൂ ഡൽഹി: വ്യാഴാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ സംഘർഷ സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തിൻറെ പല ഭാഗത്തും ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ, ത്രിപുര എന്നിവിടങ്ങളിൽ ആക്രമണത്തിന് ഏറെ സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രത പുലർത്തണമെന്ന് ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും നിർദേശം നൽകി.

 

സംഘർഷ സാധ്യത കണക്കിലെടുത്ത് കേരളത്തിലും കനത്ത ജാഗ്രത പുലർത്തുകയാണ്. 22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു.ബോധപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.

OTHER SECTIONS