കൊറോണ: സാമ്പത്തിക പ്രതിസന്ധി, ഹോങ്കോങ്ങിൽ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 1,280 ഡോളർ നൽകുന്നു

By Sooraj Surendran .26 02 2020

imran-azhar

 

 

ഹോങ്കോങ്: കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഹോങ്കോങ്ങിൽ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 1,280 യുഎസ് ഡോളര്‍ (92,000 രൂപ) വീതം നൽകുന്നു. 70 ലക്ഷം പേർക്കാണ് തുക നൽകുക. കൊറോണയെ തുടർന്ന് തകര്‍ച്ചയിലായ ഹോട്ടല്‍, ട്രാവല്‍ തുടങ്ങിയ മേഖലകള്‍ക്കും ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങിൽ 81 പേർക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാര്‍ക്കും പ്രഖ്യാപിച്ച തുക നൽകും. അതേസമയം ഗൾഫ് മേഖലകളിൽ കൊറോണ ബാധിതരുടെ എണ്ണം വൻ തോതിൽ വർധിക്കുകയാണ്. കൊറോണയില്‍ ആകെ മരണം 2700 ആയി. ഇറ്റലിയില്‍ മാത്രം 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിൽ അഞ്ചുപേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഒമാനിൽ രണ്ടു പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ.

 

OTHER SECTIONS